ക്ഷേത്രത്തെക്കുറിച്ച്
തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍പ്പെട്ട ചിറ്റിശ്ശേരി എന്ന ദേശത്തെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ചേന്ദംകുളങ്ങര ഭഗവതി ക്ഷേത്രം. പതിനെട്ടരക്കാവിലുള്‍പ്പെടുന്ന ഈ ക്ഷേത്രത്തില്‍ ഭദ്രകാളിയാണ് പ്രതിഷ്്ഠ. തൃശ്ശൂര്‍ ടൗണില്‍ നിന്നും 10 കിലോമീറ്റര്‍ മാറി തൃശ്ശൂര്‍ എറണാകുളം റൂട്ടില്‍ പാലിയേക്കര ടോള്‍പ്ലാസക്കു സമീപമാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൊടുങ്ങല്ലൂര്‍ ഭഗവതി ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന 600 വര്‍ഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രം ചിറ്റിശ്ശേരി കപ്ലിങ്ങാട്ടു മന കുടുംബക്ഷേത്രമാണ് ഇപ്പോള്‍ ചേന്ദംകുളങ്ങര ഭഗവതി ക്ഷേത്ര ട്രസ്റ്റ് ആണ് ഭരണം നടത്തുന്നത്.